വൈപ്പിൻ : മലയാളം ഷോർട്ട് ഫിലിം രംഗത്തെ നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ഒത്തചേർന്ന് ഷോർട്ട് ഫിലിം മേക്കേഴ്‌സ് ഓഫ് കേരളഎന്ന സംഘടന രൂപികരിച്ചു. സംസ്ഥാന ഭാരവാഹികളായി കെ എസ് കിഷോർ കുമാർ (പ്രസിഡന്റ്) , ജെയിംസ് കളരിക്കൽ (വർക്കിംഗ് പ്രസിഡന്റ് ), പാർവതി ഷാജി (വൈസ് പ്രസിഡന്റ്), എം എ പ്രേംകുമാർ (ജനറൽ സെക്രട്ടറി), ബെന്നി വട്ടത്തറ (സെക്രട്ടറി ), ഷിഹാൽ മണി നായരമ്പലം ( ജോ. സെക്രട്ടറി), വി കെ സുനിൽ കുമാർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. ഷിഹാൽ മണി നായരമ്പലം തിരക്കഥയെഴുതിയ 'തന്ത്രം' എന്ന ഷോർട്ട് ഫിലിം സമാധി ദിനമായ സെപ്തംബർ 21 ന് രാവിലെ 10 ന് ഞാറക്കൽ ആർ കെ റസിഡൻസിൽ വെച്ച് യു ട്യൂബിൽ ലോഞ്ച് ചെയ്യും. ചടങ്ങിൽ തന്ത്രം , ഓണം , ദിക്കറിയാതെ പ്രളയം എന്നീ ഷോർട്ട് ഫിലിമുകളും പ്രദർശിപ്പിക്കും.