കൊച്ചി: ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്കായി കൊച്ചി യൂണീവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സെന്റർ മത്സര പരീക്ഷ നടത്തും. ബാങ്ക് പ്രെബേഷണറി ഓഫീസർ പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി 30 ദിവസം നീളുന്ന 150 മണിക്കൂർ ക്ലാസാണ് നടത്തുന്നത്. ഇതിന് 5000 രൂപയാണ് ഫീസ്. 30 പേർക്കാണ് പ്രവേശനം. 10 സീറ്റുകൾ എസ്.സി/ എസ്.റ്റി വിഭാഗത്തിനാണ്. ഇവർക്ക് അമ്പത് ശതമാനം ഫീസിളവുമുണ്ട്. താത്പര്യമുള്ളവർ എത്രയും വേഗം ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് : 0484-2576756, 9946 208 901