നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട്ഹാൻഡ്‌ലിംഗ് സ്ഥാപനമായ ബി.ഡബ്‌ളിയു.എഫ്.എസ് തൊഴിലാളികളുടെ ബോണസ് പ്രശ്‌നം ഒത്തുതീർപ്പായി. തൊഴിലാളികൾക്ക് 10,160 രൂപ മുതൽ 2,0000 രൂപ വരെ ബോണസ് ലഭിക്കും. മാനേജ്‌മെന്റിന് വേണ്ടി ദുഷ്യന്ത് കൗശൽ, ആശിഷ് മഹേഷ്, അനീബ് നെടിയറ, ട്രേഡ് യൂണിയനുകൾക്ക് വേണ്ടി വി.പി. ജോർജ്, ഷിജോ തച്ചപ്പിള്ളി, മുഹമ്മദ് താഹിർ (ഐ.എൻ.ടി.യു.സി), എൻ.സി. മോഹനൻ, എ.എസ് സുരേഷ്, സ്റ്റഡിൻ സണ്ണി (സി.ഐ.ടി.യു), വി.കെ. അനിൽകുമാർ, എം.പി. പ്രദീപ് കുമാർ, അരുൺ ജഗദിഷ് (ബി.എം.എസ്) എന്നിവർ കരാറിൽ ഒപ്പുവച്ചു.