കൊച്ചി : പെെതൃക സംരക്ഷണം നടപ്പോക്കേണ്ടതിന്റെ ആവശ്യകതയുയർത്തി ടൂറിസ്റ്റ് ഗെെഡ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ ഫോർട്ട് കൊച്ചിയിലേക്ക് ഹെറിറ്റേജ് വാക്ക് നടത്തും.
കേരളീയ പെെതൃകത്തിന്റെ സമ്പന്നമായ പാരമ്പര്യം നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നു എന്ന സന്ദേശം ഉയർത്തിയാണ് യാത്ര. സംസ്ഥാന ടൂറിസ്റ്റ് വകുപ്പിലെ അംഗീകൃത ടൂറിസ്റ്റ് ഗെെഡുകൾ ഇവിടത്തെ പെെതൃക ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഫീൽഡ് പരിശീലനവും നടത്തും. രാവിലെ 10 ന് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വച്ച് അസി.കമ്മീഷണർ സി.എസ് .സുരേഷ് ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർഎസ്.രാജ്കുമാർ, കേരള ടൂറിസം പ്രൊമോട്ടേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. ആന്റണി, കുരിത്തറ, ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി വിജയകുമാർ ,സുന്ദരമൂർത്തി , പ്രസന്ന കുമാർ, തുടങ്ങിയവർ പ്രസംഗിക്കും.