കൊച്ചി: ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഇ.എസ്.ഐ ആശുപത്രിയിൽ പരാതി പരിഹാര അദാലത്ത് നടത്തും. സെപ്‌തംബർ 19 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് അദാലത്ത്. ഇ.എസ്.ഐ ഗുണഭോക്താക്കളുടെ പരാതി നേരിട്ടോ തപാൽ മുഖേനയോ 16 ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കാം.