ആലുവ: വനപാലകർക്ക് പൊലീസ് സേനാംഗങ്ങൾക്ക് തത്തുല്യമായ ശമ്പളവും അവധിയും അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മാസ്റ്റർ കാന്റീൻ സംവിധാനം ഏർപ്പെടുത്തണമെന്നും ഉൾവനങ്ങളിൽ ജോലി നോക്കുന്ന വനപാലകർക്ക് റേഷൻ മണി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ബിജു ബി. നായർ (പ്രസിഡന്റ്), പി.കെ. വിജീഷ്കുമാർ (വൈസ്. പ്രസിഡന്റ്.), എസ്. ഭദ്രകുമാർ (ജനറൽ സെക്രട്ടറി), പി.യു. പ്രവീൺ (ജോ. സെക്രട്ടറി.), ടി.ആർ. ജയേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.