നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് സഹകാരികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ തവണ വ്യവസ്ഥയിൽ ഇരുചക്രവാഹനങ്ങൾ, സ്മാർട്ട് ഫോണുകൾ, ഗൃഹോപകരങ്ങൾ എന്നിവ നൽകാൻ വായ്പാ വിപണനമേള ആരംഭിച്ചു.
ബാങ്ക് പ്രസിഡൻറ് പി.ജെ. അനിൽ ഉദ്ഘാടനംചെയ്തു. സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ സി.എക്‌സ്. ഗീത ആദ്യ വായ്പാ വിതരണം നടത്തി. ടി.എച്ച്. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിംകുട്ടി, പി.ആർ. രാജേഷ്, ഇ.എം. സലിം, ഗഫൂർ എളമന, ഗീതാ രാജൻ, എം.ആർ. സത്യൻ, പി.എ. ഷിയാസ്, ജെമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. വായ്പാമേള സെപ്തംബർ 10 ന് സമാപിക്കും.