കൊച്ചി: കരകൗശല വികസന കോർപ്പറേഷന്റെ എറണാകുളം ശാഖയായ എം.ജി റോഡിലെ കൈരളിയിൽ ഈ വർഷത്തെ ഓണം സ്പെഷ്യൽ ഡിസ്‌കൗണ്ട് സെയിൽസ് ആരംഭിച്ചു. കേരള കൈത്തറി ഉല്പന്നങ്ങളായ കുത്താമ്പുള്ളി സാരികളും സെറ്റും മുണ്ടുകളും, ചന്ദേരി, മഹേശ്വരി സാരികളും പട്ടചിത്ര പെയിന്റിംഗുകളും വിവിധ ആഭരണങ്ങളും വില്പനയ്ക്കുണ്ട്. തനത് കരകൗശല ഉല്പന്നങ്ങളായ ആറന്മുള കണ്ണാടി, നെട്ടൂർപ്പെട്ടി, വിവിധതരം ശില്പങ്ങൾ തുടങ്ങിയവ 10 ശതമാനം ഗവൺമെന്റ് റിബേറ്റോടെ ലഭിക്കും. ഉത്രാടം വരെ ഞായറാഴ്ചകളിലടക്കം ഷോറൂം തുറന്ന് പ്രവർത്തിക്കും.