veedu
ചെറായി കളപുരക്കൽകാർത്ത്യായനിയുടെ വീട് തകർന്ന നിലയിൽ

വൈപ്പിൻ : ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് നിലം പൊത്തി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ കളപുരക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കാർത്ത്യായനിയുടെ (80) വീടാണ് ഞായറാഴ്ച പുലർച്ചെ ഉണ്ടായ കാറ്റിൽ തകർന്നു വീണത്. കാർത്ത്യായനി വീട്ടിലുണ്ടായിരുന്നില്ല.ഓട് മേഞ്ഞ മേൽക്കൂരയാണ് തകർന്ന് നിലം പൊത്തിയത്.