കൊച്ചി: ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിന് മേൽശാന്തി ശ്രീജിത്ത് നമ്പൂതിരി നേതൃത്വം നൽകി. ഇല്ലം നിറയ്ക്കുള്ള നെൽക്കതിർ കറ്റകൾ ക്ഷേത്ര ഗോപുര നടയിൽ നിന്ന് വാദ്യമേളത്തോടെ എതിരേറ്റു. പുത്തരി പായസ വിതരണവും നടത്തി.