കൊച്ചി : കേരള ഗ്യാസ് ആന്റ് പെട്രോൾ പമ്പ് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ഇന്ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തും. എൽ.എൻ.ജി പദ്ധതി അതിവേഗം പൂർത്തീകരിച്ച് നടപ്പാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി ഗ്യാസ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ നഷ്ടം പരിഹരിക്കുന്നതിനും പുനരധിവാസത്തിനുമുള്ള നടപടികൾ സ്വീകരിക്കുക, അപകട ഇൻഷ്വറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. . രാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തല വട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.എസ്. മണി അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ വി,എസ് മണി, ജനറൽ സെക്രട്ടറി പി.ജെ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.