മുളവൂർ കുഴുമ്പിൽ വീട്ടിൽ അനീഷിനെ മുളവൂരിൽ വച്ച് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി മുളവൂർ ദേവർകുന്ന് അമ്പലത്തിന് സമീപം, ചന്ദനപ്പറമ്പിൽ വീട്ടിൽ, ജോബി എൽദോസിനെ മൂവാറ്റപുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർടിറി.എം.സൂഫിയും സംഘവും മുളവൂരിൽ നിന്നും അറസ്റ്റുചെയ്തു.ഇയാൾ 2017ൽ മറ്റൊരു കൊലപാതകശ്രമകേസിൽ ഒമ്പത് മാസം ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണന്ന്പാെലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്റ് ചെയ്തു.