പനങ്ങാട്:മഹാത്മാ അയ്യങ്കാളിയുടെ 157-ാംജന്മദിനസമ്മേളനം ഇന്ന് നടക്കും.രാവിലെ 8ന് സ്മൃതിമണ്ടപത്തിൽ സഭാപ്രസിഡന്റ്എം.കെ.രവീന്ദ്രനാഥ് പതാക ഉയർത്തും.തുടർന്ന് പുഷ്പാർച്ചനയും ഇരുചക്രവാഹനറാലിയും നടക്കും.വൈകീട്ട് 4ന് മാടവനജംഗ്ഷനിൽ നിന്നും അയ്യങ്കാളി ജന്മദിനഘോഷയാത്ര ആരംഭിക്കുംം.5.30ന് കാമോത്ത് ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ജന്മദിനസമ്മേളനം എം.സ്വരാജ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും.എം.കെ.രവീന്ദ്രനാഥ് അദ്ധ്യക്ഷതവഹിക്കും.ഡോ:എ.കെ.വാസു മുഖ്യപ്രഭാഷണം നടത്തും.കുമ്പളം പഞ്ചായത്ത്പ്രസിഡന്റ് സീതാ ചക്രപാണി,വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനിപ്രകാശൻ,ഷീജപ്രസാദ്,എസ്.എസ്.റ്റി സെന്റ്രൽഗവ.എംപ്ളോയീസ് യൂണിയൻ ജന.സെക്രട്ടറിപി.കെ.സന്തോഷ്കുമാർ,കുമാരിമോഹനൻ,വി.വി.രമേഷ് തുടങ്ങിയവർ പ്രസംഗിക്കും.