മൂവാറ്റുപുഴ: മറ്റുള്ളവർക്കായി സ്വയംസമർപ്പിക്കാൻ കഴിയുമ്പോഴാണ് ഓരോരുത്തർക്കും ജീവിതത്തിൽ വിജയമുണ്ടാവുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. കവളപ്പാറയിലും വയനാട്ടിലുമുണ്ടായ ദുരിതബാധിതരിലേക്ക് ഒഴുകിയെത്തിയ മനുഷ്യ സ്നേഹത്തിന്റെ വിവരിക്കാനാവാത്ത സഹായ സഹകരണങ്ങളാണ് നമ്മിലെ വിശ്വാസത്തിന്റേയും ജീവിത വിജയത്തിന്റെയും അളവുകോലെന്നും അമീർ പറഞ്ഞു. മുവാറ്റുപുഴ ബനാത്ത് കാമ്പസ്സിൽ നിർമ്മിച്ച ഹെവൻസ് ഖുർആനിക്ക് പ്രീ സ്കൂൾ ബിൽഡിംഗ് ന്റ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. .ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്എം.കെ.അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം എൽ എസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം
നഗരസഭ ചെയർ പേഴ്സൺ ഉഷാ ശശിധരനുംപുതിയ വർഷത്തേക്കുള്ള പ്രവേശന ഉദ്ഘാടനംസെൻട്രൽ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീൻ ഫൈസിയും നിർവ്വഹിച്ചു.. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ് സ്കൂൾ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മൊമന്റൊ സമ ർപ്പണം കെ.വൈ സാദിഖ് മുഹമ്മദ് നിർവ്വഹിച്ചു. എം.എം.നാസർ മൗലവി, ടി.എം. നസീർ, പ്രിൻസിപ്പൽ സബാഹ് ആലുവ, പി.എച്ച്.സിദ്ധീഖ് ,സൈനുദ്ദീൻ ഫാറൂഖി, എന്നിവർ സംസാരിച്ചു. എം.ഐ.ഇ ട്രസ്റ്റ് ചെയർമാൻ വി.എ.യൂനുസ് മൗലവി സ്വാഗതവും, മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. .