കൊച്ചി: കോൺഗ്രസ് ത്രിതല പഞ്ചായത്തംഗങ്ങളുടെ മദ്ധ്യമേഖലാ സമ്മേളനം ഇന്ന് രാവിലെ പത്തിന് എറണാകുളം ടൗൺ ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമാപന സമ്മേളനം എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.