കൊച്ചി​ : എറണാകുളം റവന്യൂ ജില്ലയിലെ ഏറ്റവും നല്ല രക്ഷാകർതൃ സംഘടനയ്ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്കാരം തുടർച്ചയായ അഞ്ചാം തവണവും ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി​ സ്കൂളിന് ലഭിച്ചു. അറുപതിനായിരം രൂപയും സാക്ഷ്യപത്രവുമാണ് സമ്മാനം.
ജില്ലാ ഹയർ സെക്കൻഡറി ഉപഡയറക്ടർ മിനിയി​ൽ നി​ന്ന് പി.ടി.എ പ്രസിഡന്റ് ആർ. ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ബീന , ശാഖാ സെക്രട്ടറി ജിനു രാജ് അധ്യാപകരായ ,സജി, ബീന, ധന്യ, പി.ടി.എ ഭാരവാഹി വിനോദ് എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി. ജില്ലാ ഓഫീസർ ലത മുഖ്യാതിഥി ആയിരുന്നു. തുടർച്ചയായി അഞ്ചാം തവണയാണ് ഈ സമ്മാനം ഈ നേടുന്നത്