ksktu
കേരള സ്റ്റേറ്റ് കർഷക തൊഴിലാഴി യൂണിയൻ മൂവാറ്റുപുഴ ഏരിയ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം തൃക്കളത്തൂർ പാറ്റായി കോളനിയിൽ ഏരിയ സെക്രട്ടറി കെ. പി. രാമചന്ദ്രൻ നിർവ്വഹിക്കുന്നു. പി.എ.പാലിയ, ടി.എ.കുമാരൻ, ഇ.എ. ഹരിദാസ് എന്നിവർ സമീപം

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് കർഷക തൊഴിലാഴി യൂണിയൻ മൂവാറ്റുപുഴ ഏരിയ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി. തൃക്കളത്തൂർ പാറ്റായി കോളനിയിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ. പി. രാമചന്ദ്രൻ മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ കമ്മറ്റി അംഗം പി.എ.പാലിയ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ടി.എ.കുമാരൻ സ്വാഗതവും വില്ലേജ് പ്രസിഡന്റ് ഇ.എ. ഹരിദാസ് നന്ദിയും പറഞ്ഞു.