വൈപ്പിൻ: ഗസൽ ഗായകനായിരുന്ന ഉമ്പായിയെ നായരമ്പലം വ്യാപാരഭവനിൽ കൂടിയ സമ്മേളനത്തിൽ അനുസ്മരിച്ചു. നായരമ്പലം ഗീതിക കലാകേന്ദ്രമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. പ്രളയ ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയ സാമൂഹ്യപ്രവർത്തകൻ ജിജു ജേക്കബിനെ സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനം ജിജു ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. അനിൽ പ്ലാവിയൻസ്, അനിൽ വെസ്റ്റൽ, കെ.എൽ. ഹരിലാൽ, കെ.എ. ജിനേഷ്, കെ.ടി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഉമ്പായിയുടെ ഗസലുകൾ ഹരി ചെറായി ആലപിച്ചു.