വൈപ്പിൻ: പരമ്പരാഗത വിത്ത് സംരക്ഷിക്കാനായി വിത്ത് ബാങ്കിന്റെ ഉദ്ഘാടനം നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി. ഷിബു നിർവഹിച്ചു. നാടൻ പീച്ചിൽ വിത്തുകൾ കെ.കെ. മധുസൂദന് നൽകിയായിരുന്നു ഉദ്ഘാടനം. കേരള കർഷകസംഘം നായരമ്പലം വില്ലേജ് സമ്മേളനത്തിലാണ് വിത്ത് ബാങ്കിന്റെ തുടക്കം കുറിച്ചത്. കർഷക സംഘം ഏരിയ പ്രസിഡണ്ട് എം.ആർ. ചന്ദ്രബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് പി.ആർ. ബിജു, സെക്രട്ടറി വി.ഡി. സന്തോഷ്‌കുമാർ, എം.കെ. രഘു, എം.ടി. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.ആർ. ബിജു (പ്രസിഡണ്ട്), വി.ഡി. സന്തോഷ് കുമാർ( സെക്രട്ടറി), ഇ.പി. ഷിബു(വൈസ് പ്രസിഡണ്ട്), എൻ.പി. ലാലു(ട്രഷറർ).