കൊച്ചി: റെസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ (ആർ.സി) 24 മണിക്കൂറിനകം നൽകണമെന്ന് ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് നിർദേശം നൽകി . റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കോർപ്പറേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥയിലാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയ ഗുണഭോക്താക്കളാണ് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഇനി അങ്ങനെ സംഭവിക്കരുതെന്നും കൗൺസിലറുടെ കത്ത് മുഖേന അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുറേമ്പാക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ കൗൺസിൽ തീരുമാന പ്രകാരം റെസിഡൻസി സർട്ടിഫിക്കറ്റ് അനുവദിക്കും. പുറമ്പോക്കിൽ താമസിച്ചിട്ടും പുറമ്പോക്ക് രജിസ്റ്ററിൽ പേരില്ലാത്തവരുടെ റെസിഡൻസി സർട്ടിഫിക്കറ്റ് കൗൺസിൽ പാസാക്കി നൽകും.