മൂവാറ്റുപുഴ: മേക്കടമ്പ് മോർ ഇഗ്‌നാത്തോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിലെ എട്ടുനോമ്പുപെരുന്നാളും, വി. ദൈവമാതാവിന്റെ ജനന പെരുന്നാളും, സുവിശേഷമഹായോഗവും സെപ്തംബർ 1 മുതൽ 8 വരെയുള്ള തീയതികളിൽ നടക്കും. വി. ദൈവമാതാവിന്റെ ജനനപെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് കൊടിയേറ്റി . എല്ലാ ദിവസവും രാവിലെ കുർബ്ബാന ,വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന , പ്രസംഗം എന്നിവയുണ്ടാകും . സമാപന ദിവസമായ 8 ന് രാവിലെ 8.30ന് വി. കുർബ്ബാന: ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പൊലീത്ത.തുടർന്ന് പ്രദക്ഷിണം ആശീർവ്വാദം, തമുക്ക് നേർച്ച. ഉച്ചക്ക് 12.30ന് ആദ്യഫല ശേഖരണ വിഭവങ്ങളുടെ ലേലം. 2 മണിക്ക് കൊടിയിറക്ക്.