മൂവാറ്റുപുഴ: മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടനാട്ടിലെ സൗത്ത് കൈനകരി വില്ലേജിലെ ഐലന്റ് തുരുത്തിലെ പ്രളയബാധിതരായ 48കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ അടങ്ങിയ കിറ്റുകളാണ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ക്ലബ്ബ് പ്രസിഡന്റ് എൻ.ശിവദാസ്, പി.വിജകുമാർ, പി.ജി.സുനിൽകുമാർ, ബിജു.കെ.തോമസ്, കെ.അനിൽകുമാർ, ജോർഡി.കെ.എബ്രാഹം,പി.എൻ.രതീഷൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.