പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച മൂന്നു വീടുകളുടെ താക്കോൽദാനം ഇന്ന് വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കും. ചിറ്റാറ്റുകര പഞ്ചായത്തിൽ രണ്ടും ചേന്ദമംഗലം പഞ്ചായത്തിൽ ഒരു വീടുമാണ് നിർമ്മിച്ചിട്ടുള്ളത്. റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ സെൻട്രലിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് മൂന്നു വീടിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്.