മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം മൂവാറ്റുപുഴ യൂണിയനു കീഴിലുള്ള ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം സെപ്തംബർ രണ്ടിന് വിവധ പരിപാടികളോടെ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ , ക്ഷേത്രം കമ്മറ്റി കൺവീനർ പി. വി. അശോകൻ എന്നിവർ അറിയിച്ചു. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ യാഗശാലയിൽ രാവിലെ 6 മുതൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാവിഘ്നേശ്വര ഹവനവും ഗജപൂജയും നടക്കും. വിഘ്നേശ്വര ഹവനം 101 രൂപയാണ്. വിഘ്നേശ്വര ഹവനം വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രകൗണ്ടറിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ഹവനത്തിൽ പങ്കെടുക്കുന്നവർ മൂന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ നടത്തണമെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.