പറവൂർ : ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് വഴി സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് വി.എസ്. പ്രതാപൻ ഉദ്ഘാടനം ചെയ്തു. പൂമാലിൻ സുരേഷിന്റെ ഭാര്യ കുമാരിക്ക് ആദ്യ പെൻഷൻ വിതരണം ചെയ്തു. സെക്രട്ടറി സി.എസ്. ജിനി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.