kaithari-sagam-
പറവൂർ കൈത്തറി നെയ്ത്ത് സഹകണ സംഘം 3428ന്റെ ഓണം വിൽപ്പനസ്റ്റാൾ സിനിമാതാരം അശ്വതി മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ കൈത്തറി നെയ്ത്ത് സഹകരണ സംഘം 3428ന്റെ ഓണം വിൽപ്പന സ്റ്റാൾ സിനിമാതാരം അശ്വതി മേനോൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന പറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവ്വഹിച്ചു. മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ ഉടമ ഇ.ജി. ശശി ആദ്യ വിൽപ്പന ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് ടി.എസ്. ബേബി, സെക്രട്ടറി എം.ബി. പ്രിയദർശിനി, എം.പി. ഏഞ്ചൽസ്, ഷേക്ക് പരീത്, നീന ശശി, രമേഷ് മേനോൻ, ദിനേഷ് മാധവ്, എം.എസ്. തമ്പി തുടങ്ങിയവർ സംസാരിച്ചു. സംഘം ഹെഡ് ഓഫീസിനു സമീപത്താണ് വിൽപ്പന സ്റ്റാൾ.