മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതന വിതരണം 29,30 തിയതികളിൽ നടക്കും. അർഹരായ ഗുണഭോക്താക്കൾ റേഷൻ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കൾക്ക് വേതനം ലഭിക്കുന്നതല്ലെന്നും ഗ്രാമ പ‌ഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.