tmnews
ദേവഗിരി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സെമിനാറും പ്രദർശനവും ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ദേവഗിരി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു.
സെമിനാറും പ്രദർശനവും ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പോൾ മണവാളൻ അദ്ധ്യക്ഷത വഹിച്ചു. തുറവൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. എം. ജെയ്‌സൺ മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് അംഗം സ്വപ്ന ജോയി, അഗാത്ത കോൺവെന്റ് സൂപ്പിരിയർ സിസ്റ്റർ അൽഫോൻസ പള്ളി കൈക്കാരന്മാരായ ജോണി മുളവരിയ്ക്കൽ, വിൽസൺ വാളൂകാരൻ, പാരീഷ് കൗൺസിൽ വൈസ് ചെയർമാൻ സാബു കല്ലുക്കാരൻ സിസ്റ്റർ ഫൗസ്തീന, ഫിലോമിന ജോസ്,പൗലോസ് മാണിക്കത്താൻ എന്നിവർ പ്രസംഗിച്ചു.
വിള പരിപാലനം, രോഗ കീടനിയന്ത്രണം, മണ്ണ് ജല സംരക്ഷണം എന്നിവയെക്കുറിച്ച് കൃഷി അസി. ഡയറക്ടർ ആർ. ശ്രീലേഖ, കൃഷി ഓഫീസർ പി. രാജശ്രീ. മത്സ്യകൃഷി കോഓർഡിനേറ്റർ ബിജു എന്നിവർ ക്ലാസെടുത്തു. മികച്ച കർഷകനുള്ള അവാർഡ് വി. ഒ. വിൽസനുംഉത്പ്പന്ന പ്രദർശനത്തിൽ മികച്ച ഉൽപ്പന്നത്തിനുള്ള അവാർഡ് പോൾ കാച്ചപ്പിള്ളിക്കും സമ്മാനിച്ചു.