പറവൂർ : ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി പറവൂർ യൂണിയൻ ചേന്ദമംഗലം മേഖലതല കലാമത്സങ്ങൾ കൊച്ചങ്ങാടി എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടന്നു. യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ എം.വി. ബിന്നി അദ്ധ്യക്ഷത വഹിച്ചു. കൺവീൻർ സി.ഡി. കണ്ണൻ, സുദർശനൻ കരിമ്പാടം, ശശിധരൻ തന്ത്രി, എം.എം. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.