അങ്കമാലി- മഞ്ഞപ്ര റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് വീണ് മരിച്ച കിടങ്ങൂർ പാറേക്കാട്ടിൽ പൗലോസിന്റെ ഭാര്യ ഗ്രേസിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആർ എസ് പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ആവശ്യപ്പെട്ടു . റോഡ് സുരക്ഷക്ക് വേണ്ടി സെസും 15 വർഷത്തെ വാഹന നികുതിവ വാങ്ങുന്ന മോട്ടോർ വാഹന വകുപ്പു സുഗമമായ യാത്രാ സൗകര്യം ഒരുക്കുവാൻ ബാദ്ധ്യസ്ഥരാണ് . . മണ്ഡലം സെക്രട്ടറി ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു . എസ് ജലാലുദ്ദിൻ , ജോർജ് ഒനാട്ട് , വിൻസി ജോയി , മാർട്ടിൻ പി ആൻറണി , സി വി ജോസ് , ഐ കെ ബൈജു എന്നിവർ പ്രസംഗിച്ചു . മരണമടഞ്ഞ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുവാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും.പൊതുമരാമത്ത് ഓഫീസ് ഉപരോധസമരവും നടത്തും.