pippe
ആരക്കുഴ മൂഴിയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

മൂവാറ്റുപുഴ: കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൊഴുകുന്നു .കഴിഞ്ഞ നാലു മാസം ആരക്കുഴ മൂഴി പാലത്തിന് സമീപം വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി . നാട്ടുകാർപല തവണ മൂവാറ്റുപുഴ 'വാഴക്കുളം വാട്ടർ അതോറിറ്റി ഓഫീസുകളിൽ വിവരംഅറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.