-bus-shelter-perumpadanna
റോഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ.

പറവൂർ : തിരക്കേറിയ പെരുമ്പടന്ന കവലയിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഇരുവശങ്ങളിലെയും സ്റ്റോപ്പുകളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങളില്ല. വൈപ്പിൻ മേഖലയിലേക്ക് പോകുന്നവർക്ക് നിൽക്കാൻ മുമ്പ് ഉണ്ടായിരുന്ന ബസ് കാത്തുനിൽപ്പ് കേന്ദ്രം പുനർനിർമിച്ചിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ വെയിലും മഴയും കൊണ്ടു വഴിയിലും കടകൾക്ക് മുന്നിലുമാണ് ബസ് കാത്തു നിൽക്കുന്നത്. ബസ് കാത്തു നിൽപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഏറെനാളായി ആവശ്യമുയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ നടപടിയെടുത്തിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു.