കോലഞ്ചേരി: കടയിരുപ്പ് ഗുരുകുലം എൻജിനീയറിംഗ് കോളേജിലെ സിവിൽ സിവിൽ എൻജിനീയറിംഗ് അസോസിയേഷന്റെ ഉദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസ് ടെക്നിക്കൽ ഓഫീസർ സുമിത് സതീന്ദ്രൻ നിർവ്വഹിച്ചു. സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ.എസ് ഉഷ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെംതോസ്.പി പോൾ, പ്രൊഫ.അജിത് എ.വി, മിഥുൻ സുകേശൻ തുടങ്ങിയവർ സംസാരിച്ചു.