തെക്കൻപറവൂർ: 200 ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ എ.എസ്. പ്രതാപ്‌സിംഗ് സ്മാരക കുടുംബ യൂണിറ്റിന്റെ ടി.കെ. മാധവൻ സ്മാരക ശ്രീനാരായണ പ്രാർത്ഥനാ മന്ദിരത്തിന്റെ വാർഷികം ആഘോഷിച്ചു.
ശാഖാ യോഗം പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എൽ. സന്തോഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് സി.കെ. രവി, യൂണിറ്റ് കൺവീനർ ടി.കെ. ഭാസ്കരൻ, രക്ഷാധികാരി പി.ആർ. മധു, ശാഖായോഗം സെക്രട്ടറി ശേഷാദ്രിനാഥൻ മറ്റ് കുടുംബയൂണിറ്റ് കൺവീനർമാായ ടി.കെ. രമണൻ, ടി.കെ. സാനു, കെ.എസ്. സുമേഷ്, ടി.പി. ഷാജി, ഇ.ടി. അനോഷ്, സിന്ധു മധു, അഖിൽ സുബ്രഹ്മണ്യൻ, ലളിത രമണൻ, കെ.എസ്. ശോഭൻ എന്നിവർ പ്രസംഗിച്ചു.