h-four-h-camb-
ദുരുന്ത മേഖലയായ കാരാട് ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് നടത്തിയ മെഡിക്കൽ ക്യാമ്പ്.

പറവൂർ : പ്രകൃതിദുരന്ത മേഖലകളിൽ സ്നേഹ സാന്നിദ്ധ്യമായി ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ്. ഡോ. മനു പി വിശ്വത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിലെ വിവിധ ദുരന്തമേഖലകളിൽ വൈദ്യ സഹായവുമായി എച്ച് ഫോർ എച്ച് മെഡിക്കൽ സംഘമെത്തിയത്. കാരാട് കൊത്തലംഗോ സോഷ്യൽ വർക്ക് സെന്റർ കരിമ്പിൻതൊടി തണൽ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് രണ്ടു കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ് വൈസ് പ്രസിഡന്റ് ഡോ. കെ.ജി. ജയൻ, സെക്രട്ടറി ജോസഫ് പടയാട്ടി, വളണ്ടിയർ ക്യാപ്റ്റൻ എം.കെ. ശശി, ട്രഷറർ കെ.ജി. അനിൽകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.