കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ ഓഫീസ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. എറണാകുളം എസ്.ആർ.എം റോഡിലാണ് ഓഫീസ്. കഴിഞ്ഞ എട്ടു വർഷം എം.എൽ.എ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ തന്നെയാണ് എം.പി ഓഫീസ് ആരംഭിച്ചിരിക്കുന്നത്. എറണാകുളം പാർലമെന്റ് നിയോജകമണ്ഡലത്തിലെ എം.പിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഈ ഓഫീസിൽ നിന്നായിരിക്കും. രാവിലെ ഒമ്പതു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് പ്രവർത്തന സമയം. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രവർത്തന സമയം.ഓഫീസ് നമ്പർ: 0484- 2400567. 9447001234 എന്ന നമ്പറിലും
എം.പി ഓഫീസുമായി ബന്ധപ്പെടാം.

ചടങ്ങിൽ എം.എൽ.എ മാരായ പി.ടി തോമസ്, അൻവർസാദത്ത് , മുൻ മന്ത്രിമാരായ കെ.ബാബു, കെ.വി തോമസ്,ഡൊമിനിക് പ്രസന്റേഷൻ കോൺഗ്രസ് നേതാക്കാളായ അജയ് തറയിൽ, ലിനോ ജേക്കബ്, കെ.പി ഹരിദാസ്, ടോണി ചമ്മിണി, മുൻ എം.എൽ.എ ലൂഡി ലൂയിസ്,ഘടക കക്ഷിനേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.