കോലഞ്ചേരി: വയനാട്ടിലെ വിദ്യാർത്ഥികൾക്ക് കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിന്റെ ഒരു കൈ സഹായം. കോളേജിലെ എൻ.എസ്.എസ് യൂണിറ്റും , വിദ്യാർത്ഥികളും ചേർന്നാണ് പ്രളയ മേഖലയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് എത്തിച്ചു നല്കിയത്. സുൽത്താൻബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ബീനാച്ചി, കാക്കവയൽ ഗവ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ 250 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി. പ്രിൻസിപ്പൽ ഡോ.കെംതോസ്.പി പോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബീന ടി.ബാലൻ, അസി.പ്രൊഫ അരുൺ എൽദോസ്, വൊളണ്ടിയർ സെക്രട്ടറി അമൽ മണി തുടങ്ങിയവർ നേതൃത്വം നല്കി.