മൂവാറ്റുപുഴ: പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങാകാനായി ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മേഖല കമ്മിറ്റിയും കാർട്ടൂൺ ക്ലബ്ബും സംയുക്തമായി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ ലൈവ് കാരിക്കേച്ചർ ഷോയിലൂടെ15000രൂപ സമാഹരിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപീക്കുന്നതിനാണ് ഡ്രോ ഫോർ കേരള എന്ന പേരിൽ ലൈവ് കാരിക്കേച്ചർ ഷോ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെയും ജീവനക്കാരുടെയും കാരിക്കേച്ചർ വരച്ച് നൽകി ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുകയായിരുന്നു. 150 കാരിക്കേച്ചറുകളാണ് വരച്ചത്. ലൈവ് കാരിക്കേച്ചർ ഷോ ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അരുൺ പരുത്തപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ്, ട്രഷറർ കെ.കെ.ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം വി.എം.സുഭാഷ്, സെക്രട്ടറി അനൂപ് കുമാർ എം.എസ്, എ.ഐ.ടി.യു.സി.മണ്ഡലം പ്രസിഡന്റ് കെ.എ.നവാസ്, എന്നിവർ പങ്കെടുത്തു. കാർട്ടൂൺ ക്ലബ്ബ് അംഗങ്ങളായ വേണ്ടി ഹസ്സൻ കോട്ടേപ്പറമ്പിൽ , നിസാർ കാക്കനാട് ,ഷാനവാസ് മുടിക്കൽ, സന്തോഷ് ഇരിട്ടി, നിഷാന്ത് ഷാ തൂണൂർക്കര തുടങ്ങിയവർ നേതൃത്വം നൽകി. സമാഹരിച്ച തുക വ്യാഴാഴ്ച ആർ.ഡി.ഒ എം.ടി.അനിൽകുമാറിന് കൈമാറും.