കൊച്ചി: കേരള മീഡിയ അക്കാഡമിയിൽ 2019-20 ബാച്ചിലെ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്, ടെലിവിഷൻ ജേർണലിസം ക്ലാസുകൾ സെപ്റ്റംബർ രണ്ടിന് (തിങ്കൾ) ആരംഭിക്കും. വിദ്യാർത്ഥികൾ രക്ഷകർത്താക്കളോടൊപ്പം അന്ന് രാവിലെ 10.30ന് കാക്കനാട്ടുള്ള മീഡിയ അക്കാഡമി കാമ്പസിൽ എത്തിച്ചേരണമെന്ന് അക്കാഡമി സെക്രട്ടറി അറിയിച്ചു.