കൂത്താട്ടുകുളം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കെ എം സി എസ് യു കൂത്താട്ടുകുളം യൂണിറ്റ്നഗരസഭാ കാര്യാലയത്തിന്റെ മുൻപിൽ ധർണനടത്തി. കേന്ദ്ര സർക്കാരിന്റെ സാമ്രാജ്യത്വ അനുകൂല നിലപാടുകൾ തിരുത്തുക, കേന്ദ്രസർക്കാർ പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതിയുടെ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുക, തദ്ദേശസ്വയംഭരണ പൊതു സർവീസ് രൂപീകരണ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കുക, കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്തു പകരുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുധർണ. ,യൂണിയൻ യൂണിറ്റ് പ്രസിഡൻറ് പ്രണാപ് ശ്രീപതി എം അദ്ധ്യക്ഷത വഹിച്ചു, നഗരസഭാ ചെയർമാൻ റോയ് എബ്രഹാം ധർണ്ണ ഉദ്ഘാടനം ചെയ്തു , വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് എൻ.ഇ. സൂരജ് എന്നിവർ സംസാരിച്ചു.