ആലുവ: പെരുമ്പാവൂർ വെങ്ങോല പാലയ്ക്കൽ വീട്ടിൽ അൻസീർ കുഞ്ഞു മുഹമ്മദ് എന്ന അനസിനെ (35)കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിൻെറ നിർദേശപ്രകാരമാണ് അറസ്റ്റ്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. കേരളത്തിനകത്തും, പുറത്തുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ 10 കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.