കൊച്ചി: പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബറട്ടറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബറട്ടറി ടെക്‌നീഷ്യൻമാരെ നിയമിക്കുന്നു. യോഗ്യത ഡി.എം.എൽ.ടി. പ്രായം 25-45. താത്പര്യമുള്ളവർ സെപ്തംബർ മൂന്നിന് രാവിലെ പത്തിന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അസൽ രേഖകൾ സഹിതം ഹാജരാകണം.