കൊച്ചി കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡന്റായി ബേബി മാത്യു സോമതീരത്തെയും സെക്രട്ടറിയായി ജോസ് പ്രദീപിനെയും തിരഞ്ഞെടുത്തു. രണ്ട് വർഷമാണ് കാലാവധി.
എസ്. സ്വാമിനാഥൻ, (വൈസ് പ്രസിഡന്റ് ), സി. ഹരികുമാർ (ജോയിന്റ് സെക്രട്ടറി), സ്‌കറിയ ജോസ് (ട്രഷറർ), ബോണി പോൾ, ജെ. ജനേഷ്, ജോബിൻ ജോസഫ്, ജോസ് മാത്യു, ലളിത് വിശ്വകുമാർ, മല്ലിക ദിനേശ് കുമാർ, കെ.എ. മുഹമ്മദ് അൻസാരി, പി.എം. റോസ് മസൂദ്, ഒ.എം. രാകേഷ്, യു.സി. റിയാസ്, എം. ശൈലേന്ദ്രൻ, തേജസ് ജോസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.