കോഴിക്കോട്: ദീപാവലി അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് എറണാകുളം - നിസാമുദ്ദീൻ - എറണാകുളം ദുരന്തോ എക്‌സ്‌പ്രസിൽ താത്‌ക്കാലികമായി ഒരു ത്രി ടയർ എ.സി കോച്ചും രണ്ട് സ്ളീപ്പർ കോച്ചുകളും കൂടുതലായി ഏർപ്പെടുത്തി..
നിസാമുദ്ദീൻ - എറണാകുളം ട്രെയിനിൽ ഒക്ടോബർ അഞ്ച് മുതൽ 26 വരെയും എറണാകുളം - നിസാമുദ്ദീൻ ട്രെയിനിൽ ഒക്ടോബർ 8 മുതൽ 29 വരെയുമാണ് അധിക കോച്ചുകൾ ഉണ്ടാവുക.