കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസ്, കൊച്ചി കാമ്പസിലെ 2019ലെ ബിരുദദാന ചടങ്ങ് ആഗസ്റ്റ് 30ന് രാവിലെ 10ന് നടക്കും. ഇടപ്പള്ളിയിലെ ബ്രഹാമസ്ഥാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. അമൃത വിശ്വവിദ്യാപീഠം ഡീൻ ഡോ. ശാന്തികുമാർ നായർ അധ്യക്ഷത വഹിക്കും. മുഖ്യാതിഥി കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ മധുസൂദനൻ ബിരുദ ദാനസന്ദേശം നൽകും. മുൻ കുസാറ്റ് വൈസ് ചാൻസലർ ഡോ. എൻ. ഉണ്ണികൃഷ്ണൻ നായർ, അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസസ് ഡയറക്ടർ ഡോ. യു. കൃഷ്ണകുമാർ, പരീക്ഷാ ഡെപ്യൂട്ടി കൺട്രോളർ ഡോ. സോണി വിജയൻ എന്നിവർ സംസാരിക്കും. നാനൂറോളം ബിരുദ- ബിരുദാനന്തര, എം.ഫിൽ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ്, മെഡൽ എന്നിവയും സ്വീകരിക്കും.