ആലുവ: മലബാറിലെ പ്രളയ ബാധിതർക്ക് കീഴ്മാട് സർവ്വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്. ഗൃഹോപകരണങ്ങൾ, ബാഗ്, കുട, പഠനോപകരണങ്ങൾ എന്നിവ ബാങ്കിന്റെ നേതൃത്വത്തിൽ നേരിട്ട് വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ സി.എസ്. അജിതൻ, ഇ.എം. ഇസ്മയിൽ, പി.എ. മുജീബ്, എം.എ. സത്താർ,കെ.എൻ. ധർമ്മജൻ, കെ.കെ. അജിത്കുമാർ, ബാങ്ക് സെക്രട്ടറി എ.ഐ.സുബൈദ എന്നിവരുടെ നേതൃത്വത്തിലാണ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സാധനസാമഗ്രികൾ വിതരണം ചെയ്തത്.