അങ്കമാലി :മിൽമയുടെ എറണാകുളം ജില്ല ക്ഷീരകർഷക സംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ പ്രസിഡന്റുമാരുടെ പ്രതിഷേധം.
പാലിന് വില വർദ്ധിപ്പിക്കുക,കാലിത്തീറ്റയ്ക്ക് അടിക്കടി ഉണ്ടാകുന്ന അമിതമായ വിലവർദ്ധനവ് തടയുക, സംഘങ്ങൾ മിൽമക്ക് നൽകുന്ന പാലിന് 12 മാസവും 5 രൂപ ഇൻസന്റീവ് നൽകുക, ക്ഷീരകർഷക ക്ഷേമപെൻഷൻ പുന:സ്ഥാപിക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, പരിധിയില്ലാതെ സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടേയും സബ്‌സിഡി അനുവദിക്കുക, 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
ജോസ് നെടുങ്ങാട്ട്, മാത്തച്ചൻ കൊട്ടുപിളളിൽ എൽദോസ് മറ്റമന, ടി പി ജോർജ്ജ് നോബി കൊറ്റം, എം കെ സുകു എന്നിവർ നേതൃത്വം നൽകി.
മിൽമ ഫെഡറേഷൻ ചെയർമാൻ പി ബാലൻ മാസ്റ്ററുടെയും മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്തിന്റെയും ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.