mini-surendhran
വാർഡ് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു.

കാലടി: മല -നീലശ്വരം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു. നീലിശ്വരം പൊയ്യക്കര വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ മിനി സുരേന്ദ്രനാണ് (52) മരിച്ചത്. ഗ്രാമസഭ ചേരുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഇന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിൽ രാവിലെ 8 മുതൽ 9 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 2ന് നീലിശ്വരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. ഭർത്താവ് സുരേന്ദ്രൻ, മകൻ കൃഷ്ണപ്രസാദ് .രണ്ട് തവണ തുടർച്ചയായി മെമ്പറായിരുന്നു ഇവർ.