കൊച്ചി: എറണാകുളം ഗവൺമെന്റ് ലാകോളേജിൽ ത്രിവത്സര കോഴ്സിലേക്ക് ജനറൽ വിഭാഗത്തിൽ ഒരൊഴിവും പഞ്ചവത്സര ബി.കോം എൽ.എൽ.ബി കോഴ്സിൽ ജനറൽ വിഭാഗത്തിൽ രണ്ട് ഒഴിവും ഉണ്ട്. എൻട്രൻസ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 31 രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. അഡ്മിഷൻ ലഭിച്ചവർ അന്നു തന്നെ ഫീസ് അടയ്ക്കണം.