മരട്:കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ വാഹനങ്ങൾതിരിച്ചുവിടാവുന്ന പാർശ്വറോഡുകൾ അടിയന്തിരമായി നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് മരട് നഗരസഭ പാർലിമെന്ററിപാർട്ടി ലീഡർ കെ.എ.ദേവസി ആവശ്യപ്പെട്ടു.കുണ്ടന്നൂരിലെ പാലം പണിയുമായിബന്ധപ്പെട്ട് രൂപംകൊളളുന്ന കുഴികൾ അപ്പോൾതന്നെ കൺസ്റ്റ്രക്ഷൻ കമ്പനിതന്നെ പൂർവ സ്ഥിതിയാലിക്കി റോഡ് സുരക്ഷ ഉറപ്പുവരുത്തണമെന്നും ദേവസി അറിയിച്ചു.